കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധിയുടെ ജന്മിദിനം ആഘോഷിച്ചു
Thursday, November 20, 2014 7:21 AM IST
കുവൈറ്റ്: ഇന്ദിരാ ഗാന്ധിയുടെ 97-ാമത് ജന്മദിനം കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. എഐസിസി അംഗം വിജയന്‍ പുക്കാടന്‍ ഇന്ദിരാജയന്തിയാഘോഷം ഉദ്ഘാടനം ചെയ്തു, ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയുടെ അധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എബി വരിക്കാട്, ചാക്കോ ജോര്‍ജുകുട്ടി, സാമുവല്‍ ചാക്കോ, ഹമീദ് കേളോത്ത്, ജനറല്‍ സെക്രട്ടറി ബി.എസ്.പിള്ള, സെക്രട്ടറി അനുരുപ് കുമാര്‍, വുമണ്‍സ് ഫോറം പ്രസിഡന്റ് റാഫീയ ബീബി അനസ് എന്നിവര്‍ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

ഒഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോസഫ് തങ്കച്ചന്‍ സ്വാഗതവും ദേശീയ കമ്മിറ്റി ട്രഷറര്‍ രാജീവ് നടുവിലേമുറി നന്ദിയും പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും മൌനപ്രാര്‍ഥനയും മധുരപലഹാരവിതരണവും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍