സരിതവിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മപെരുന്നാള്‍ നവംബര്‍ 23ന്
Thursday, November 20, 2014 7:16 AM IST
ന്യൂഡല്‍ഹി: ലോക പ്രശസ്ത ദൈവശാസ്ത്രജ്ഞനും ഓര്‍ത്തഡോക്സ് ഡല്‍ഹി ഭദ്രാസന പ്രഥമ മെത്രാപോലീത്തായും ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പളും ആയിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെയും രണ്ടാം മെത്രാപോലീത്ത ആയിരുന്ന ഇയ്യോബ് മാര്‍ പീലക്സിനോസിന്റെ സംയുക്ത ഓര്‍മപെരുന്നാള്‍ നവംബര്‍ 23ന് (ഞായര്‍) സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ആചരിക്കുന്നു.

വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അനുസ്മരണ പ്രഭാഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്