ന്യൂയോര്‍ക്കിലെ ഹിന്ദു യുവജന സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും
Wednesday, November 19, 2014 10:12 AM IST
ന്യൂയോര്‍ക്ക്: ക്യൂന്‍സില്‍ നടക്കുന്ന ഹിന്ദു യുവജന സമ്മേളനം നവംബര്‍ 22 ന് (ശനി) സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ ഭാരതീയ സംസ്കാരത്തെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ച് ആധ്യാത്മിക പ്രഭാഷണങ്ങള്‍, കലാ, സാംസ്കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിട്ടുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന സമ്മേളനം നേരത്തെ നോര്‍ത്ത് അമേരിക്കയിലെ ഏഴ് പ്രധാന നഗരങ്ങളില്‍ നടന്നിട്ടുണ്ട്.

മതേതരത്വത്തിന്റെയും മതാതീത ആത്മീയതയുടെയും വക്താവായി ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി 2015 ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്ന ഫൊക്കാന, ഫോമ സമ്മേളനങ്ങളില്‍ പങ്കെടുത്ത് അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന മറ്റ് സ്വീകരണ ചടങ്ങുകളിലും സാംസ്കാരിക പരിപാടികളിലും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കും.