കുടിയേറ്റക്കാരോട് അസഹിഷ്ണുത കൂടുതല്‍ ബവേറിയക്കാര്‍ക്ക്
Wednesday, November 19, 2014 10:06 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറ്റക്കാരോട് അസഹിഷ്ണുത ഏറ്റവും കൂടുതലുള്ളത് ബവേറിയയിലാണെന്ന് സര്‍വേ ഫലം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാന്‍ മാത്രമാണ് വിദേശികള്‍ ഇവിടെ വരുന്നതെന്ന് ബവേറിയക്കാരില്‍ 33.1 ശതമാനം പേരും വിശ്വസിക്കുന്നു. ജര്‍മനിയിലെ ആകെ കണക്കെടുത്താല്‍, പശ്ചിമ ജര്‍മനിയില്‍ ഇങ്ങനെ വിശ്വസിക്കുന്നവര്‍ ഇരുപതു ശതമാനവും പൂര്‍വ ജര്‍മനിയില്‍ 30.5 ശതമാനവുമാണ്.

ജൂതന്മാര്‍ക്കും മുസ്ലിങ്ങള്‍ക്കും ജിപ്സികള്‍ക്കുമെതിരേയാണ് ബവേറിയക്കാര്‍ക്ക് വിരോധം ഏറ്റവും കൂടുതല്‍. വര്‍ത്തമാനകാലത്തോട് ചേര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത മതമാണ് ഇസ്ലാമെന്ന് ബവേറിയക്കാരില്‍ 62.5 ശതമാനം പേരും വിശ്വസിക്കുന്നു. പശ്ചിമ ജര്‍മന്‍ ശരാശരി 53 ശതമാനം.1.13 മില്യന്‍ വിദേശികളാണ് ബവേറിയ സംസ്ഥാനത്ത് കുടിയേറിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍