പുലരി വിക്ടോറിയക്ക് പുതിയ ഭാരവാഹികള്‍
Wednesday, November 19, 2014 8:49 AM IST
മെല്‍ബണ്‍: പുലരി വിക്ടോറിയയുടെ 2014 വാര്‍ഷിക ജനറല്‍ ബോഡി യോഗം നവംബര്‍ 16ന് (ഞായര്‍) ക്രാന്‍ബോണ്‍ ബല്ലാ - ബല്ല കമ്യൂണിറ്റി ഹാളില്‍ നടന്നു. പുലരി കുടുംബങ്ങളും പുലരി കിഡ്സ് ക്ളബ് അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ 2014 ലെ കണ്‍വീനര്‍ വിജു കുമാര്‍ പോയ വര്‍ഷത്തെ പുലരിയുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തു.

ട്രഷറര്‍ സുധീഷ് നാരോണ്‍ സാമ്പത്തിക കണക്കുകള്‍ അവതരിപ്പിച്ച ശേഷം 2015 ലേക്കുള്ള ഭാരവാഹികള്‍ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പു നടന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രദീപ് മയോത്, ടോം വെള്ളരംകുന്നേല്‍, ബിജോയ് കുര്യന്‍, സുനില്‍ ജോര്‍ജ്, വി.എസ്. സന്തോഷ് കുമാര്‍ എന്നിവരേയും

ട്രഷററായി സുധീഷ് നാരോണിനേയും തെരഞ്ഞെടുത്തു. ഷൈജുമോന്‍ കുന്നുമ്മല്‍, ചാക്കോ അരിക്കല്‍ (സ്പോര്‍ട്സ് കമ്മിറ്റി), സന്തോഷ് കുമാര്‍, ബാലകൃഷ്ണന്‍, വിജു കുമാര്‍ (ആര്‍ട്സ് കമ്മിറ്റി), വിദ്യ രൂപേഷ് (പിആര്‍ഒ) എന്നിവരേയും കിഡ്സ് ക്ളബ് കമ്മിറ്റി അംഗങ്ങളായി : നീമ പ്രദീപ്, ആനി ടോം, കൃഷ്ണപ്രിയ സന്തോഷ്, രാധിക സന്തോഷ് എന്നിവരേയും തിരഞ്ഞെടുത്തു.

വിനു കുമാര്‍ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍