കുവൈറ്റ് സിറ്റി: കുവൈറ്റിലെ സന്നദ്ധസംഘടനയായ 'നിലാവ് കുവൈറ്റ്' തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെ സ്പെഷല്‍ പ്രോജക്ട് മുഖേന കൂടുതല്‍ സഹായം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കി.
പദ്ധതിയുടെ ഭാഗമായി നായമാര്‍മൂലയിലെ ഖദീജക്ക് നിലാവ് ഒരു ലക്ഷം രൂപ നല്‍കും. 85 വയസുകാരിയായ ഖദീജയും 50 വയസായ മാനസിക രോഗിയായ മകന്റെയും വിവരം അറിഞ്ഞ അബു അന്‍ഫാല്‍ ആണ് നിലാവ് ഭാരവാഹികള്‍ക്ക് ഈ തുക നല്‍കിയത്. കൂടാതെ സ്ഥിരമായി നടത്തുന്ന ചികിത്സാ സഹായം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥിരമായി റേഷന്‍ സംവിധാനം എര്പ്പെടുത്തല് തുടങ്ങിയവ മുഖേന കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷത്തി രണ്ടായിരം രൂപയുടെ സഹായം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
അനീഷ് നീലേശ്വരം 5,000 രൂപ, സഫരിയ നല്ലളം കോഴിക്കോട് 10,000 രൂപ, ഖാലിദ് ഉളിയതടുക്ക 5,000 രൂപ, നിസാര്‍ പാലക്കാട് 6,000 രൂപ, റസിയ തിരുവനന്തപുരം 2,000 രൂപ, അബ്ദുള്‍ ഗഫൂര്‍ അമ്മിനിക്കാദ് മലപ്പുറം 6,000 രൂപ, ചന്ദ്രന് കല്ലാച്ചി 10,000 രൂപ, ഇമ്പിച്ചിക്കോയ തങ്ങള്‍ നാദാപുരം 15000 രൂപ, സിദ്ദീക്ക് ആനക്കല്ല് 10,000 രൂപ, ഹംസ നായമാര്‍മൂല 7,000 രൂപ, കദീജ ഏറിയാല്‍ 3000 രൂപ, മന്ന്യ ആവിക്കര, കാഞ്ഞങ്ങാട് 5,000 രൂപ, ലത്തീഫ് കാപ്പാട് 8,000 രൂപ, മുഹമ്മദ് അലി 10,000 രൂപ എന്നിവര്‍ക്കാണ് സഹായം നല്‍കിയത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍