വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 'പ്രവാസി' സഹായ കേന്ദ്രം
Wednesday, November 19, 2014 8:42 AM IST
ജിദ്ദ: പ്രവാസികള്‍ക്ക് വോട്ടേഴ്സ് ലിസ്റില്‍ പേര് ചേര്‍ക്കാന്‍ പ്രവാസി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ സൌകര്യം ഒരുക്കി. ശറഫിയയിലെ ഇമാം ബുഖാരി ഇന്‍സ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ഏഴ് മുതല്‍ പത്ത് വരെയുള്ള സമയത്താണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

പേര് ചേര്‍ക്കേണ്ടവര്‍ നിലവില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുണ്െടങ്കില്‍ അവരുടെ കാര്‍ഡ് നമ്പര്‍, വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെയോ തൊട്ടടുത്ത അയല്‍വാസിയുടേയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, തങ്ങള്‍ താമസിക്കുന്ന മണ്ഡലം, പഞ്ചായത്ത് / മുനിസിപ്പല്‍ വാര്‍ഡ് നമ്പര്‍, വീട്ട് നമ്പര്‍, പാസ്പോര്‍ട്ട് കോപ്പി എന്നിവ കരുതണം. നിലവില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പേര് ചേര്‍ക്കാവുന്നതാണ്. ഓണ്‍ലൈനായി പേര് ചേര്‍ത്തശേഷം ലഭിക്കുന്ന അപേക്ഷാ ഫോം സ്വന്തമായി സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് കോപ്പിയടക്കം പോസ്റലായോ നേരിട്ടോ അതത് താലൂക്ക് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് എത്തിക്കുന്നതിലൂടെയാണ് പ്രക്രിയ പൂര്‍ണമാവുക.

പേര് ചേര്‍ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 25 ആണ്. അപേക്ഷാ ഫോം ഡിസംബര്‍ അഞ്ചിന് മുമ്പായി താലൂക്ക് ഓഫീസുകളില്‍ എത്തിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാഹിദുല്‍ ഹഖ് 0563663766.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍