സിഡ്നിയില്‍ സിഎസ്ഐ സഭ കരോള്‍ ഗാനശുശ്രൂഷ നടത്തി
Wednesday, November 19, 2014 8:41 AM IST
സിഡ്നി: സിഎസ്ഐ സഭയുടെ സിഡ്നിയിലെ കോണ്‍ഗ്രിഗേഷന്റെ ആദ്യ കരോള്‍ ഗാനശുശ്രൂഷ നവംബര്‍ 15ന് ഹാമണ്ഡ വില്ലിലെ ആംഗ്ളിക്കന്‍ ദേവാലയത്തില്‍ സംഘടിപ്പിച്ചു.

ഗായകസംഘം ഇംഗ്ളീഷ്, മലയാളം ഗാനങ്ങള്‍ അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു. ഗാനശുശ്രൂഷയ്ക്ക് മുമ്പ് വികാരി റവ. ജോബി ജോണിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. കരോള്‍ ഗാന ശുശ്രൂഷയില്‍ റവ. ജോബി ജോണ്‍ മുഖ്യസന്ദേശം നല്‍കി. വിവിധ സഭകളിലെ പട്ടക്കാര്‍, അത്മായര്‍ തുടങ്ങിയവര്‍ ശുശ്രൂഷയില്‍ സംബന്ധിച്ചു. ആരാധനയ്ക്കുശേഷം നടന്ന പ്രത്യേക മീറ്റിംഗില്‍ സഭയുടെ പുതിയ വര്‍ക്കിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പരിപാടികള്‍ക്ക് ജേക്കബ് ജോണ്‍, ബിജു കുര്യന്‍, ബോണി ജോസഫ്, സുജില്‍, ടിമി തോമസ്, റോയി മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.