മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
Wednesday, November 19, 2014 8:33 AM IST
മക്ക: നവോദയ മക്ക അസീസിയ യൂണിറ്റ് പ്രസിഡന്റ് മുസ്തഫ മമ്പാട് (നഹ്ദി ഫാര്‍മസി)ന്റെ പിതാവും ജിദ്ദയില്‍ ദീര്‍ഘകാലം പ്രവാസിയുമായിരുന്ന മലപ്പുറം മമ്പാട് നടുവക്കാട് പന്താര്‍ ഹസന്‍ മോയിന്‍ (70) നാട്ടില്‍ നിര്യാതനായി.

നടുവക്കാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറാടക്കി.

ഭാര്യ; ഹാജറ. മറ്റുമക്കള്‍: അബ്ദുള്‍ അലി (ജിദ്ദ), ദാവൂദ്, സാഫിറ, സുബൈദ. മരുമക്കള്‍: ഖാലിദ്, മമ്മുണ്ണി, ഫെബിന, ഫൌസിയ, ഫൌസിയ.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍