പാപത്തിന്റെ ഫലം വ്യക്തിഗതമല്ല: ഫാ.സരീഷ് ഒഎഫ്എം കപ്പുച്ചിന്‍
Wednesday, November 19, 2014 6:06 AM IST
മസ്കറ്റ്: വ്യക്തികള്‍ ചെയ്യുന്ന ദുഷ്പ്രവര്‍ത്തികളുടെ ഫലം സഭയും സമൂഹവുമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ഫാ.സരീഷ് ഒ.എഫ്.എം കപ്പുച്ചിന്‍. മസ്ക്കറ്റ് റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയില്‍ നടന്നുവരുന്ന വാര്‍ഷിക ധ്യാനത്തിന്റെ രണ്ടാം ദിവസം നടത്തിയ സുവിശേഷ പ്രഘോഷണത്തില്‍ അദ്ദേഹം പറഞ്ഞു. പഴയനിയമത്തില്‍ യോനാ പ്രവാചകന്റെ സംഭവം എടുത്തുകാട്ടിയ അദ്ദേഹം, അന്യായമായി ഉണ്ടാക്കുന്ന പണം കുമ്പസാരിച്ചു പോയതുകൊണ്ട് മാത്രം പ്രയോജനമില്ല അത് നാലിരട്ടിയായി തിരികെ ഏല്പ്പിക്കേണ്ടതാണെന്നും പറഞ്ഞു.

ദൈവത്തിന്റെ ദാനങ്ങളായ കുഞ്ഞുങ്ങള്‍ ജനിക്കേണ്ടത് അമ്മയുടെ ഉദരത്തിലല്ല മുട്ടുമ്മേല്‍ നിന്നുള്ള നെഞ്ച് ഉരുകിയുള്ള പ്രാര്‍ത്ഥനയുടെ ഫലമായാണെന്ന് ഫാ.സരീഷ് തൊണ്ടാംകുഴി ഒ.എഫ്.എം കപ്പുച്ചിന്‍. മസ്കറ്റ് റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയിലെ വാര്‍ഷിക ധ്യാനത്തിന്റെ മൂന്നാം ദിവസത്തെ ധ്യാനചിന്തയിലാണ് അദ്ദേഹം വിശ്വാസികളെ ഇക്കാര്യം ഉദ്ബോധിപ്പിച്ചത്. തമ്പുരാന്റെ ബലിപീ0ത്തോട് ചേര്‍ത്തുവെച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം മാതാപിതാക്കളെ ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം