പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ടാക്സ് നിയമം നിര്‍ത്തലാക്കണം: മോന്‍സ് ജോസഫ്
Tuesday, November 18, 2014 10:18 AM IST
മെല്‍ബണ്‍: പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ടാക്സ് ഏര്‍പ്പെടുത്തിയ നടപടി എത്രയും വേഗം നിര്‍ത്തലാക്കണമെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.

മെല്‍ബണില്‍ പ്രവാസി കേരള കോണ്‍ഗ്രസും ഗ്ളോബല്‍ മലയാളി കൌണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി കേരളാ കലാസന്ധ്യ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 15ന് (ശനി) മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ഹാളില്‍ തിങ്ങി നിറഞ്ഞ മലയാളികളെ സാക്ഷിനിര്‍ത്തി മോന്‍സ് ജോസഫ് നിലവിളക്ക് തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഹാളിന്റെ മുമ്പില്‍ നിന്നും മോന്‍സ് ജോസഫിനേയും സിനിമാതാരം നീനാ കുറുപ്പിനേയും മെല്‍ബണ്‍ സ്റാര്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി താലപ്പൊലി ഏന്തിയ മലയാളി മങ്കമാരും സംഘാടകരും വേദിയിലേക്ക് ആനയിച്ചു. മെല്‍ബണ്‍ സ്റാര്‍ ചെണ്ടമേളത്തിന്റെ പ്രകടനം സ്റേജില്‍ അരങ്ങേറിയപ്പോള്‍ വിശിഷ്ടാതിഥികളും കാണികളും വിസ്മയഭരിതരായി. തുടര്‍ന്ന് പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍ വിശിഷ്ടാതിഥികള്‍ക്കും ഹാളില്‍ തിങ്ങി നിറഞ്ഞ മലയാളികള്‍ക്കും സ്വാഗതം ആശംസിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ മെല്‍ബണ്‍ ഘടകം പ്രസിഡന്റും ഗ്ളോബല്‍ മലയാളി കൌണ്‍സിലിന്റെ ട്രഷററുമായ സെബാസ്റ്യന്‍ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിനിമാതാരം നീനാ കുറുപ്പ് കലാസന്ധ്യക്ക് ആശംസകള്‍ നേര്‍ന്നു. മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ഫാ. ജെയിംസ് പൂപ്പാടി, ഒഐസിസി അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജു, നീനാ കുറുപ്പ്, പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹികളായ തോമസ് വാതപ്പളളി, സജി മുണ്ടയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് വേദിയിലെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ മലയാളി സംഘടനകളിലെ കഴിവുറ്റ കലാകാരന്മാരുടേയും കലാകാരികളുടേയും പ്രകടനങ്ങള്‍ കാണികളെ വിസ്മയഭരിതരാക്കി. മെല്‍ബണിലെ പ്രശസ്തമായ സ്കന്തമാതാ ഡാന്‍സ് സ്കൂളിന്റെ ഡയറക്ടര്‍ സുഷാ സുരേഷിന്റെ നേതൃത്വത്തിലുളള കുട്ടികളുടേയും നീനാ കുറുപ്പിന്റെ നടന വിസ്മയം കാണികളെ ആവേശഭരിതരാക്കി. അനുഗ്രഹ ഗായകരും ഗായികമാരും തങ്ങളുടെ കഴിവ് തെളിയിച്ച് തിങ്ങി നിറഞ്ഞ മലയാളികളുടെ പൂര്‍ണ കൈയടി വാങ്ങി.

കലാസന്ധ്യയില്‍ സഹകരിച്ച സ്പോണ്‍സര്‍മാരെ മുന്‍ മന്ത്രി മോന്‍സ് ജോസഫ് ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം സ്കന്തമാതാ ഡാന്‍സ് സ്കൂള്‍ ഡയറക്ടര്‍ സുഷാ സുരേഷിന് മോന്‍സ് ജോസഫ് അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. മോന്‍സ് ജോസഫിനും നീനാ കുറുപ്പിനും സജി മുണ്ടയ്ക്കല്‍ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. പരിപാടികളുടെ അവതാരകര്‍ ആയിരുന്ന ഡോ. ആഷാ മുഹമ്മദിനും മാനസ ജിജിമോനും മോന്‍സ് ജോസഫ് മികച്ച പ്രകടനത്തിനുളള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ സെക്രട്ടറി തോമസ് വാതപ്പളളി ഏവര്‍ക്കും നന്ദി പറഞ്ഞു. മെല്‍ബണിലെ പ്രശസ്ത കേറ്ററിംഗ് ഗ്രൂപ്പായ ചില്ലി ബോള്‍ ആണ് ഏവര്‍ക്കും ഡിന്നര്‍ തയാറാക്കിയത്.

എസ്.ജെ. ബില്‍ഡേഴ്സ്, ഇടിഇഎ കോളജ്, ക്കമ്മ.സ്സ പ്പദ്ധദ്ദത്സന്റന്ധദ്ധഗ്നി, റെഡ് ചില്ലി കേറ്ററിംഗ്, എഎഎ അക്കൌണ്ടിംഗ് ആന്‍ഡ് ഫിനാഷ്യല്‍ സര്‍വീസ്, കൊച്ചിന്‍ ഇന്റീരിയേസ്, ഫൈന്‍ വേള്‍ഡ് ട്രാവല്‍സ് എന്നിവരായിരുന്നു സ്പോണ്‍സര്‍മാര്‍.