ബ്ളു സ്റാര്‍ സോക്കര്‍ ഫെസ്റ് നവംബര്‍ 20 മുതല്‍ പുനരാരംഭിക്കുന്നു
Tuesday, November 18, 2014 10:17 AM IST
ജിദ്ദ: സൌദി മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ ദുലം വാഹനപകടത്തില്‍ മരിച്ച സഹല്‍, ഫാറൂഖ്, ആഷിഖ് എന്നിവരോടുള്ള ആദരസൂചകമായി കഴിഞ്ഞ രണ്ടാഴ്ച്ചയായി നിര്‍ത്തിവച്ചിരുന്ന ജിദ്ദ ബ്ളൂ സ്റാര്‍ ക്ളബ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 20 ന് (വ്യാഴം) പുനരാരംഭിക്കുമെന്ന് ബ്ളൂ സ്റാര്‍ ക്ളബ് ഭാരവാഹികള്‍ അറിയിച്ചു.

രാത്രി 10.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സിഫ്ഫ് ബി ഡിവിഷന്‍ റണ്ണറപ്പായ ബ്ളൂ സ്റാര്‍ ബി അരീകോടന്‍ താരങ്ങളെ അണിനിരത്തുന്ന ടൌണ്‍ ടീം സ്ട്രൈക്കേഴ്സുമായും രണ്ടാം മത്സരത്തില്‍ സിഫ്ഫ് ബി ഡിവിഷന്‍ ചാമ്പ്യന്മാരായ യംഗ് ചലഞ്ചേഴ്സ് ക്ളബ് ഈസ്റേഴ് ഏറനാടുമായും ഏറ്റുമുട്ടും.

തുടര്‍ന്ന് എല്ലാ വ്യഴാഴ്ച്ചകളിലും രണ്ടു മത്സരങ്ങള്‍ വീതം ഉണ്ടായിരിക്കും. മത്സരങ്ങള്‍ രാത്രി 10.30 ന് ജിദ്ദ സിത്തീന്‍സ്ട്രീറ്റിലെ പഴയ ബദര്‍ ബേക്കറിക്കു പിന്‍വശം ബലദിയ പാര്‍ക്കിനു സമീപമുള്ള ഗ്രൌണ്ടില്‍ വച്ചായിരിക്കും നടക്കുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍