റോജി ജോയിക്ക് വേണ്ടി കവിതയുമായി ഗ്രന്ഥപ്പുര ജിദ്ദ
Tuesday, November 18, 2014 10:16 AM IST
ജിദ്ദ: അകാലത്തില്‍ മരണം പുല്‍കിയ റോജി റോയിയുടെ കുടുംബത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും ഗ്രന്ഥപ്പുര ജിദ്ദ സോഷ്യല്‍ മീഡിയയില്‍ കവിത പ്രസിദ്ധീകരിച്ചു. അരുവി മോങ്ങം രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്ന കവിതയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗായകാന്‍ ആഷിര്‍ കൊല്ലമാണ്.

ചായഗ്രഹണവും ചിത്ര സംയോചനവും നിര്‍വഹിച്ചിരിക്കുന്നത് അസ്കര്‍ മൈ ത്രയാണ്. നാദിര്‍ഷ ആലുവ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നു. റോജി ജോയിയുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്െടത്താനും നീതിക്ക് വേണ്ടിയുമുള്ള പോരാട്ടത്തിലും സമാനമനസ്ക്കരെല്ലാം അണി ചേരണമെന്ന് ബഷീര്‍ തൊട്ടിയന്‍, കൊമ്പന്‍ മൂസ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍