'മഅദനിയുടെ ജാമ്യം വൈകികിട്ടിയ നീതി'
Tuesday, November 18, 2014 10:14 AM IST
ജിദ്ദ: അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിചാരണ പൂര്‍ത്തിയാവുന്നതുവരെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ജസ്റീസ് ഫോര്‍ മഅ്ദനി ഫോറം ജിദ്ദ ചാപ്റ്റര്‍ സംതൃപ്തി രേഖപ്പെടുത്തി.

നാലു വര്‍ഷത്തിലധികമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഇപ്പോള്‍ കിട്ടിയ ജാമ്യം വൈകികിട്ടിയ നീതിയാണെന്നും ഫോറം അഭിപ്രായപ്പെട്ടു.

മഅ്ദനിയെപ്പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ വര്‍ഷങ്ങളോളമായി വിചാരണ തടവുകാരായി പീഡനങ്ങള്‍ സഹിച്ചു കഴിയുന്നവരുടെ പേരിലുളള കള്ളക്കേസുകള്‍ പിന്‍വലിച്ച് പൌരാവകാശ സംരക്ഷണത്തിലൂടെ ജനാധിപത്യത്തിന്റെ ആത്മാവ് കാത്തു സൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും ഫോറം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍