നവോദയ അബാസിയ യൂണിറ്റ് സമ്മേളനം
Tuesday, November 18, 2014 7:23 AM IST
മക്ക: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പരിധിയിലുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള ഔട്ട് സോഴ്സിംഗ് കമ്പനിയുടെ ഓഫീസ് മക്കത്ത് ആരംഭിക്കണമെന്ന് നവോദയ അസിസിയ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

അടുത്ത ജനുവരി മുതല്‍ പുതിയ കമ്പനിയായ വി.എഫ്.എസിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. നിലവിലുള്ള കമ്പനിക്കു മക്കത്തു ഓഫീസില്ല. പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്ക് ജിദ്ദയിലേക്കുള്ള പോക്കു വരവ് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. മുമ്പ് ഉണ്ടായിരുന്ന കമ്പനിക്കു മക്കത്ത് ഷാര സിത്തീനിലും അസിസയയിലും ഓഫീസ് ഉണ്ടായിരുന്നു. നവോദയ അസിസിയ യൂണിറ്റ് സമ്മേളനം ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എച്ച് ഷിജു പന്തളം ഉദ്ഘാടനം ചെയ്തു. റഷീദ് പാലക്കാട്, മന്‍സൂര്‍ കൂട്ടിലങ്ങാടി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. യൂണിറ്റ് കണ്‍വീനര്‍ അന്‍വര്‍ ഖാലീദ് എറണാകുളം പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് മേലാറ്റൂര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷെബീര്‍ മടത്തറ, സുനി മുവാറ്റുപുഴ, റഷീദ് പാലക്കാട് എന്നിവര്‍ പ്രമേയങള്‍ അവതരിപ്പിച്ചു. മുസ്തഫാ മമ്പാട്, മമ്മുട്ടി ചെമ്മാട് എന്നിവര്‍ അടങിയ മിനിട്സ് കമ്മിറ്റിയും ലിയാസ് കോഴിക്കോട്, ഫൈസല്‍ താമരശേരി എന്നിവര്‍ അടങ്ങിയ പ്രമേയ കമ്മറ്റിയും സമ്മേളനത്തില്‍ പ്രവര്‍ത്തിച്ചു.

നവോദയ ഏരിയ കമ്മറ്റി ട്രഷറര്‍ കെ.എം.മുഹമ്മദ് ബഷീര്‍ നിലമ്പൂര്‍,ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ വവാട്,ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറിമരായ ഷിഹാബുദ്ദീന്‍ കോഴിക്കോട്, മുഹമ്മദ് റഫീക്ക് കോട്ടയ്ക്കല്‍,ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാഹുല്‍ ഹമീദ് പാലക്കാട്, സി. അബ്ദുള്‍ ഖാദര്‍ കാടമ്പുഴ, നവാസ് കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

പുതിയ യൂണിറ്റ് ഭാരവാഹികളുടെ പാനല്‍ ഏരിയ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ്് കെ.മൊയ്തീന്‍ കോയ പുതിയങ്ങാടി അവതരിപ്പിച്ചു. മുസ്തഫാ മമ്പാട് (പ്രസിഡന്റ്) ഷെബീര്‍ മടത്തറ,ഫൈസല്‍ താമരശേരി (വൈസ് പ്രസിഡന്റുമാര്‍) അന്‍വര്‍ ഖാലീദ് എറണാകുളം (സെക്രട്ടറി), മമ്മുട്ടി ചെമ്മാട്,അബ്ദുള്‍ അസിസ് മഞ്ചേരി (ജോ. സെക്രട്ടറിമാര്‍) മുഹമ്മദ് കുട്ടി പട്ടാമ്പി (ട്രഷറര്‍) ലിയാസ് കോഴിക്കോട്, നസീര്‍ മുവാറ്റുപുഴ (കമ്മിറ്റി അംഗങള്‍) എന്നിവര്‍ അടങ്ങിയ ഒമ്പതംഗ കമ്മിറ്റിയെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മുസ്തഫാ മമ്പാട് സ്വാഗതവും മമ്മുട്ടി ചെമ്മാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍