മെഹ്റൂലി അയ്യപ്പ സേവാ സമിതി ഭജന നടത്തി
Tuesday, November 18, 2014 7:22 AM IST
ന്യൂഡല്‍ഹി: വൃശ്ചികം ഒന്നിന് ശബരിമലയിലെ മണ്ഡലകാലത്തിന് തുടക്കം കുറിച്ചതോടെ ലോകത്ത് എവിടെയുമുള്ള അയ്യപ്പഭക്തരായ വിശ്വാസികള്‍ ഇനി നോമ്പു കാലത്തേയ്ക്ക് പ്രവേശിക്കുകയാണ്.

ഇതിന്റെ ഭാഗമായി മെഹ്റൂലി ശ്രീ അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ ആഷിയാന അപ്പാര്‍ട്ട്മെന്റില്‍ ഭജന നടത്തി. നിരവധി അയ്യപ്പഭക്തര്‍ ഭജനയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്