'മാറ്റ് 2014' കലാ,കായിക മേള ഡിസംബര്‍ 11, 12 തീയതികളില്‍
Tuesday, November 18, 2014 7:21 AM IST
അബുദാബി: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കലാകായിക മത്സരം 'മാറ്റ് 2014' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഡിസംബര്‍ 11, 12 തീയതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ നടക്കും.

പ്രഗല്‍ഭ ചലചിത്ര നടന്‍ സിദ്ധിഖ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ഒപ്പന, കോല്‍കളി, സംഘഗാനം, ദേശഭക്തിഗാനം, ക്വിസ്, ഖുര്‍ആന്‍ പാരായണ മത്സരം, പ്രസംഗമത്സരം, കവിതാരചന തുടങ്ങിയവ അരങ്ങേറും.

വിധികര്‍ത്താക്കളായി പ്രഗല്‍ഭ മാപ്പിളപാട്ട് രചയിതാവ് ഫൈസല്‍ എളേറ്റില്‍, പ്രശസ്ത മാപ്പിളപാട്ട് ഗായിക രഹ്ന എന്നിവര്‍ പങ്കെടുക്കും.

12ന് നടക്കുന്ന പൊതുപരിപാടിയില്‍ കലാ, കായിക, സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും. പരിപാടികളില്‍ വിജയികളാകുന്നവര്‍ക്ക് ട്രോഫികളും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കും.

വിശദ വിവരങ്ങള്‍ക്ക്: 050 4926232, 050 7421020.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള