ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ഭീകരര്‍ക്കു വധ ശിക്ഷ
Tuesday, November 18, 2014 7:16 AM IST
ദമാം: 2004ല്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍കോബാറില്‍ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു ഭീകരര്‍ക്കു പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

ഇവരോടപ്പം മറ്റിടങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യുകയും അവയില്‍ ചിലത് നടപ്പിലാക്കുകയും ചെയത് മറ്റു ആറ് പേര്‍ക്കു 25 മുതല്‍ 30 വര്‍ഷം വരെ തടവു ശിക്ഷ വിധിച്ചിട്ടുണ്ട്.

2004 മേയ് 30 തിനാണ് അല്‍കോബാറിലെ ഒരു പാര്‍പ്പിട കേന്ദരത്തില്‍ തോക്കുകളും ബോംബുകളും മറ്റു ആയുധങ്ങളുമായി കടന്നുകയറി നിരവധി ഇന്ത്യാക്കാരെ കൊലപ്പെടുത്തിയത്. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരേയും സംഘം കൊലപ്പെടുത്തിയിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ എണ്ണകമ്പനികളെ ആക്രമിക്കുന്നതിനു സംഘം പദ്ധതി തയാറാക്കിയിരുന്നു. കുടാതെ സൌദിയിലെ ഉന്നത ഉദ്യോഗസഥന്മാരെ തട്ടിക്കൊണ്ടു പോവുകയും നിരവധി സ്ഥലങ്ങളില്‍ സ്ഫോടനവും നടത്തിയതായി കോടതി വിധിയില്‍ പറഞ്ഞു. അന്തരിച്ച മുന്‍ ആഭ്യന്തര മന്ത്രി നായിഫ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനെ എയര്‍കീഷന്‍ ദ്വാരത്തിലുടെ വിഷവാതകം കടത്തി വിട്ട് കൊലപ്പെടുത്താനും ശ്രമം നടത്തിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.

അല്‍കോബാറിലെ ഇന്ത്യക്കാരെ താമസ കേന്ദരത്തില്‍ ബന്ധിയാക്കിയ ഭീകര്‍ വെടിവെച്ചും കത്തികൊണ്ട് കുത്തിയുമായിരുന്നു കൊലപ്പെടുത്തിയത്. 50 ഓളം പേരെയാണ് ഭീകരര്‍ അല്‍കോബാറില്‍ ബന്ധിയാക്കിയത് ഇവരില്‍ 22 പേരെ സംഘം കൊലപ്പെടുത്തി ഇവരില്‍ എട്ടു പേരാണ് ഇന്ത്യക്കാര്‍ ഇവരില്‍ പി.കെ പ്രദീപ്, ജെ.യെന്‍ ജോസ് എന്നീ മലയാളികളേയും കൊലപ്പെടുത്തിയിരുന്നു. 25 മണിക്കുറോളം വിദേശികളെ ബന്ധിയാക്കിയ ഭീകരര്‍ പിന്നീട് രക്ഷപ്പെട്ടു. പിന്നീടാണ് ഇവരെ പിടികുടിയത്. ഇന്ത്യ, ഫിലിപ്പൈന്‍, ശ്രീലങ്ക, ഇറ്റലി, യുകെ, അമേരിക്ക, ഈജിപ്ത്, സൌത്ത് ആഫ്രിക്ക, തുടങ്ങി രാജ്യങ്ങളില്‍ നിന്നായി 22 പേരെയാണ് അന്നു കൊലപ്പെടുത്തിയത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം