'അന്ധവിശാസങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ യുവാക്കളും സ്ത്രീകളും മുന്നോട്ട് വരണം'
Tuesday, November 18, 2014 6:20 AM IST
മസ്കറ്റ്: അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്ത്രീകളും യുവാക്കളും മുന്നോട്ട് വരണമെന്ന് കേരള ഇസ്ളാഹി ക്ളാസ് റൂം സംഘടിപ്പിച്ച മുഖാമുഖം ഉദ്ഘാടനം ചെയ്ത് കെഎന്‍എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവിച്ചു.

ആള്‍ ദൈവങ്ങളുടെയും സിദ്ധന്മാരുടെയും ആത്മീയ ചൂഷണങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന ചില ചാനലുകള്‍ പോലും ഇത്തരക്കാരുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത് വിരോധാഭാസമാണെന്ന് മുഖാമുഖത്തില്‍ വിഷയം അവതരിപ്പിച്ച പ്രൊഫ .പി .മൂസ സ്വലാഹി ചൂണ്ടിക്കാട്ടി.

ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് മുസ്തഫ അധ്യക്ഷനായിരുന്നു. ജാഫര്‍ സാദിഖ് , ദുബായ് , മണ്ണാര്‍ക്കാട്മുസ്തഫ സലഫി ,താനാളൂര്‍ ഷമീം തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം