പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ഷാര്‍ജ ഘടകം ചര്‍ച്ച സംഘടിപ്പിച്ചു
Monday, November 17, 2014 10:19 AM IST
ഷാര്‍ജ: ജീവിതത്തില്‍ മിതത്വം പാലിക്കുന്നവര്‍ക്കേ സ്വയം പര്യാപ്തത സാധ്യമാകൂവെന്നും പ്രവാസി തന്റെ വരുമാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കി ഭാവി സുരക്ഷക്കുള്ള പദ്ധതി തയാറാക്കണമെന്നും പൊന്നാനി സിറ്റി വെല്‍ഫയര്‍ ഫോറം ഷാര്‍ജ ഘടകം സംഘടിപ്പിച്ച 'സ്വയം പര്യാപ്തതയും പുനരധിവാസവും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സി.എസ്. പൊന്നാനി അധ്യക്ഷത വഹിച്ചു. ദേശിയ അധ്യാപക അവാര്‍ഡ് ജേതാവ് എസ്.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ പി.കെ. പാറക്കടവ് മുഖ്യാതിഥിയായിരുന്നു. ചെരൂര്‍ അബ്ദുള്ള മുസ്ലിയാര്‍, ഇ.കെ. ദിനേശ്, സ്വലിഹ് മാസ്റര്‍, ഷാജി ഹനീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്പീഡ് റഷീദ് പി.കെ. പാറക്കടവിനു ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് സൈനുല്‍ ആബിദ് സ്വാഗതവും അലിഹസന്‍ നന്ദിയും പറഞ്ഞു.