ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി കേരളപിറവി ആഘോഷിച്ചു
Monday, November 17, 2014 10:16 AM IST
റിയാദ്: ഒഐസിസി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കേരളപിറവിദിനാഘോഷം ശ്രദ്ധേയമായി. ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ കൊല്ലം ജില്ല പ്രസിഡന്റ് ബാലു കുട്ടന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.എം കുഞ്ഞി ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്കാരവും ജീവിതവും ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടി പ്രവാസി മലയാളികള്‍ വലിയ പങ്കാണു വഹിച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സജി കായംകുളം മുഖ്യ പ്രഭാഷനം നടത്തി. സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, ഷാജി സോണ, ഇസ്മായില്‍ എരുമേലി, ഷാജി കുന്നിക്കോട്, നവാസ് ഖാന്‍ പത്തനാപുരം, ജലാല്‍ മൈനാഗപ്പള്ളി, ഷംനാദ് കരുനാഗപ്പള്ളി, കമറുദ്ദീന്‍ തഴവ, ഇസ്മായില്‍ വാലേത്ത്, ജോര്‍ജു കുട്ടി മാങ്കുളം, ഷെഫീക്ക് പോരുവഴി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ 13 ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റുമാരെ കൊല്ലം ജില്ല എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആദരിച്ചു. ഗായകന്‍ നസീര്‍ മിന്നലെ മുഖ്യാഥിതിയായിരുന്നു. തുടര്‍ന്ന് ജി ഫൈവ് മ്യൂസിക്ക് ബാന്റിന്റെ നേതൃത്വത്തില്‍ സംഗീത നിശയും ബ്രദേഴ്സ് ടീമിന്റെ വിവിധ കലാപരിപാടികളും അരങ്ങേറി. ഷെഫീക്ക് പൂരക്കുന്നില്‍ സ്വാഗതവും അലക്സ് കൊട്ടാരക്കര നന്ദിയും പറഞ്ഞു. നിസാര്‍ പള്ളിക്കശേരില്‍, സിയാദ്, സുനീര്‍ കൊല്ലം, റിയാസ് പുനലൂര്‍, ഷെഫീക്ക് പുള്ളിയില്‍, യോഹന്നാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍