കൈരളി സെമിനാര്‍ സംഘടിപ്പിച്ചു
Monday, November 17, 2014 7:40 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. നവംബര്‍ 14ന് ഫുജൈറ - എമിറേക്സ് ഹോട്ടലില്‍ പ്രവാസി സംഘടനകളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ മാസ് ഷാര്‍ജ മുന്‍ ജനറല്‍ സെക്രട്ടറി അഫ്സല്‍, സൈമണ്‍ സാമുവല്‍, സി.കെ ലാല്‍ എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

കുമാരനാശാന്റെ ലീലാകാവ്യം നൂറു വയസ് നവോഥാനത്തിന്റെ പുനര്‍വായന എന്ന വിഷയത്തില്‍ പ്രശസ്ത കവി സത്യന്‍ മാടാക്കര വിഷയം അവതരിപ്പിച്ചു. നിരൂപകനും പ്രഭാഷകനുമായ അരവിന്ദന്‍ പണിക്കശേരി മുഖ്യപ്രഭാഷണം നടത്തി. അനീഷ് ആയാടത്തില്‍ അനുബന്ധ പ്രഭാഷണം നടത്തി. കൈരളി പ്രസിഡന്റ് പി.എം അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സന്തോഷ് കുമാര്‍, റഷീദ്, സുകുമാരന്‍, അജ്മല്‍, ശങ്കരന്‍, സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് നൂറിലധികം പേര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.