കല കുവൈറ്റ് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു
Monday, November 17, 2014 7:40 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) സംഘടന പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു.

സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ പ്രസിഡന്റ് ജെ.സജി, സാം പൈനും മൂട്, ടി.വി.ഹിക്മത്ത് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ യൂണിറ്റ് മേഖല കേന്ദ്ര കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കുവൈറ്റിന്റെ മൂന്ന് മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 275 പ്രതിനിധികകളെ പ്രതിനിധീകരിച്ച് ജയിംസ് കെ. തോമസ്, പ്രസീദ് കരുണാകരന്‍, എം.പി. മുസഫര്‍, വി. അനില്‍കുമാര്‍, ദിലീപ് നടേരി, സുരേഷ് മാസ്റര്‍, വിന്നു കല്ലേലി, പ്രിന്‍സ്റന്‍ തുടങ്ങിയവര്‍ ഫഹഹീല്‍, അബാസിയ സാല്‍മിയ മേഖലകളെ പ്രതിനിധീകരിച്ച് വിവിധ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് അവതരിപ്പിച്ചു. പുതിയ ഭരണഘടന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തിന് ജോയിന്റ് സെക്രട്ടറി ബാലഗോപാല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സജീവ്എം. ജോര്‍ജ് നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍