കവന്‍ട്രിയില്‍ ചാവറയച്ചന്റേയും ഏവുപ്രാസിയമ്മയുടേയും അനുസ്മരണവും ദിവ്യബലിയും നവംബര്‍ 23ന്
Monday, November 17, 2014 7:40 AM IST
കവന്‍ട്രി: നവംബര്‍ 23ന് (ഞായര്‍) റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ഭാരതസഭയില്‍നിന്നുള്ള ചാവറയച്ചന്റെയുംഏവുപ്രാസിയാമ്മയുടെയും ബഹുമാനാര്‍ഥം എസ്എംസി ബര്‍മിംഗ്ഹാമിലെ 14 മാസ് സെന്ററുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൊതുവായി എസ്എംസി കവന്‍ട്രിയിലെ സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ നവംബര്‍ 23ന് വൈകുന്നേരം 4.30ന് ദിവ്യബലി, ലദീഞ്ഞ് തുടങ്ങിയ ശുശ്രൂഷകള്‍ നടത്തുന്നു. ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കല്‍ കാര്‍മികത്വം വഹിക്കും.

പ്രസ്തുത ശുശ്രൂഷകളിലേക്ക് എല്ലാ സഭാ വിശ്വാസികളേയും എസ്എംസി ബര്‍മിംഗ്ഹാം സ്വാഗതം ചെയ്തു.