ഇടവകദിനവും പരുമലതിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ആഘോഷിച്ചു
Monday, November 17, 2014 7:36 AM IST
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകദിനവും പരിശുദ്ധ പരുമലതിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാളും നവംബര്‍ ആറ്, ഏഴ് തീയതികളില്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ആഘോഷിച്ചു.

ഇടവകദിന സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തെവോദോസിയോസ്് മെത്രാപോലിത്താ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. രാജുതോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറാര്‍ സജി മാത്യു സ്വാഗതവും സഹവികാരി ഫാ. റെജി സി. വര്‍ഗീസ് നന്ദിയും അറിയിച്ചു.

നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കോമണ്‍ കൌണ്‍സില്‍ ചെയര്‍മാന്‍ റവ. ഇമ്മാനുവല്‍ ഗരീബ്, കുവൈറ്റ് എക്യുമെനിക്കല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് പ്രസിഡന്റ് ഫാ. സജു ഫിലിപ്പ്, എന്‍ഇസികെ സെക്രട്ടറി റോയ് കെ. യോഹന്നാന്‍, അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. കുര്യന്‍ ജോണ്‍, സെന്റ് ബാസില്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി ഷാജി ജോഷ്വാ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രാഹാം, ജയ്സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഇടവക സെക്രട്ടറി സാബു എലിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍, സണ്‍ഡേ സ്കൂള്‍ ബാഹ്യകേരള കേന്ദ്ര പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ജോസഫൈന്‍ ക്രിസ്റല്‍ മാത്യൂ, ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍, കഴിഞ്ഞ അധ്യയന വര്‍ഷം 10, 12 ക്ളാസുകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കിയ കുട്ടികള്‍ എന്നിവര്‍ക്ക് മൊമെന്റോയും 65 വയസ് തികഞ്ഞ സീനിയര്‍ അംഗങ്ങളെ പൊന്നാടയും നല്‍കി ആദരിച്ചു. അംഗങ്ങളെ പ്രതിനിധികരിച്ച് ചാക്കോ ജോര്‍ജുകുട്ടി പ്രസംഗിച്ചു.

ഏഴിന് (വെള്ളി) രാവിലെ മാര്‍ തെവോദോസിയോസ് മെത്രാപോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ എന്‍ഇസികെയില്‍ നടന്ന സമൂഹബലിയെ തുടര്‍ന്ന് നേര്‍ച്ച വിതരണത്തോടു കൂടിപെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍