ലോസ് ആഞ്ചലസില്‍ വനിതാ കോണ്‍ഫറന്‍സ് നവംബര്‍ 20ന്
Monday, November 17, 2014 7:35 AM IST
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് ഏകദിന വനിതാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 20ന് (വ്യാഴം) നോര്‍വോക്ക് ഫെയര്‍ ഫോര്‍ഡ് അവന്യുവിലുള്ള റോക് ഓഫ് നേഷന്‍സ് ചര്‍ച്ചിലാണ് കോണ്‍ഫറന്‍സ്.

രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍നിന്നുള്ള മിഷനറി വനിതാ സിസ്റര്‍ ഗയിസ് ജോണ്‍സണ്‍ മുഖ്യാതിഥിയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഞീരസീളിമശീിേ.ീൃഴ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: മനു തുരുത്തിക്കാടന്‍