ഇടവകദിനവും പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ആഘോഷിച്ചു
Saturday, November 15, 2014 10:31 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകദിനവും പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാം ഓര്‍മ്മപ്പെരുന്നാളും നവംബര്‍ ആറ്, ഏഴ് തീയതികളില്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ആഘോഷിച്ചു.

പെരുന്നാളിനോടനുബന്ധിച്ചുള്ള ഭക്തിനിര്‍ഭരമായ റാസയെ തുടര്‍ന്ന് നടന്ന ഇടവകദിന സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തെവോദോസിയോസ്് മെത്രാപോലിത്താ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറാര്‍ സജി മാത്യു സ്വാഗതവും സഹവികാരി ഫാ. റെജി സി. വര്‍ഗീസ് നന്ദിയും അറിയിച്ചു.

നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കോമണ്‍ കൌണ്‍സില്‍ ചെയര്‍മാന്‍ റവ. ഇമ്മാനുവല്‍ ഗരീബ്, കുവൈറ്റ് എക്യുമെനിക്കല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് പ്രസിഡന്റ് ഫാ. സജു ഫിലിപ്പ്, എന്‍ഇസികെ സെക്രട്ടറി റോയ് കെ. യോഹന്നാന്‍, അഹമ്മദി സെന്റ് തോമസ് 3ര്‍ത്തഡോക്സ് ഇടവക വികാരി ഫാ. കുര്യന്‍ ജോണ്‍, സെന്റ് ബാസില്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി ഷാജി ജോഷ്വാ, മലങ്കര സഭാമാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രാഹാം, ജയ്സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഇടവക സെക്രട്ടറി സാബു എലിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍, സണ്‍ഡേസ്കൂള്‍ ബാഹ്യകേരള കേന്ദ്രപരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ജോസഫൈന്‍ ക്രിസ്റ്റല്‍ മാത്യൂ, ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍, കഴിഞ്ഞ അധ്യയനവര്‍ഷം 10, 12 ക്ളാസുകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കിയ കുട്ടികള്‍ എന്നിവര്‍ക്ക് മെമെന്റോയും, 65 വയസ് തികഞ്ഞ സീനിയര്‍ അംഗങ്ങളെ പൊന്നാടയും നല്‍കി ആദരിച്ചു. അംഗങ്ങളെ പ്രതിനിധീകരിച്ച് ചാക്കോ ജോര്‍ജുകുട്ടി പ്രസംഗിച്ചു.

ഏഴിന് (വെള്ളി) രാവിലെ രാവിലെ മാര്‍ തെവോദോസിയോസ് മെത്രാപോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയെ തുടര്‍ന്ന് നേര്‍ച്ചവിതരണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.