പഴയകാല നാടകങ്ങളെ പോലെ ആധുനിക നാടകങ്ങള്‍ രൂപപ്പെടുന്നില്ല: സജിത മഠത്തില്‍
Saturday, November 15, 2014 10:31 AM IST
കുവൈറ്റ്: സാമൂഹിക പ്രശ്നങ്ങള്‍ ഏറെ ഉണ്െടങ്കിലും ഇരകളുടെ പക്ഷത്ത് നിന്ന് അവയെ പൊതു സമൂഹത്തില്‍ എത്തിക്കുന്നതില്‍ പഴയകാല നാടകങ്ങളെ പോലെ ആധുനിക നാടകങ്ങള്‍ രൂപപ്പെടുന്നില്ലെന്ന് പ്രശസ്ത നാടക രചയിതാവും സംവിധായികയും സിനിമാ നടിയുമായ സജിത മഠത്തില്‍ അഭിപ്രായപ്പെട്ടു.

തന്റെ 'മത്സ്യഗന്ധി' എന്ന നാടകം അവതരിപ്പിച്ച വേളയില്‍ പുരോഗമനം പറയുന്ന ഒരു സുഹൃത്ത് വിഷയം തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തത് ഉദ്ധരിച്ചാണ് അവര്‍ ഈ കാര്യം പറഞ്ഞത്. കുവൈറ്റിലെ സാംസ്കാരിക കൂട്ടായ്മയായ അയനം ഓപ്പണ്‍ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. അതേസമയം നാടക തിയേറ്ററുകള്‍ അധികരിച്ചിട്ടുണ്െടന്നും കേരളത്തില്‍ എറെ വളരുന്ന മേഖലയാണ് നാടക രംഗമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അയനം ഓപ്പണ്‍ ഫോറത്തിന്റെ ആദരമായി നല്‍കിയ മൊമെന്റോ സാഹിത്യകാരന്മാരായ കൈപ്പട്ടൂര്‍ തങ്കച്ചനും ബെര്‍ഗുമാന്‍ തോമസും ചേര്‍ന്ന് സജിത മഠത്തിലിനു നല്‍കി. സജിത മഠത്തിലിന്റെ എഴുത്തിനെ കുറിച്ചും നാടകങ്ങളെ കുറിച്ചും അബ്ദുള്‍ ഫത്താഹ് തൈയ്യില്‍ പരിചയപ്പെടുത്തി. ജോയിന്റ് കണ്‍വീനര്‍ ഷാജി രഘുവരന്‍ സ്വാഗതം പറഞ്ഞു. സത്താര്‍ കുന്നില്‍ പരിപാടി നിയന്ത്രിച്ചു. ഷിബു ഫിലിപ്പ്, ധര്‍മരാജന്‍, ശരീഫ് താമരശേരി, റഫീക്ക് ഉദുമ, വിബീഷ് തിക്കൊടി, ശ്രീംലാല്‍, സാബു പീറ്റര്‍, ബര്‍ഗ്മാന്‍, വിനോദ്, ഹംസ പയ്യന്നൂര്‍, രാജു സക്കറിയ, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദിന രാമചന്ദ്രന്‍, ഇഖ്ബാല്‍ കുട്ടമംഗലം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍