പിടിഎ റഹീമിന് സ്വീകരണം നല്‍കി
Saturday, November 15, 2014 10:29 AM IST
റിയാദ്: ഹൃസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ കുന്ദമംഗലം നിയോജകമണ്ഡലം എല്‍ഡി.എഫ് സ്വതന്ത്ര എംഎല്‍എ പിടിഎ റഹീമിന് റിയാദ് നവോദയ സ്വീകരണം നല്‍കി. നവോദയ കേന്ദ്ര കമ്മിറ്റി അംഗം അന്‍വാസ് പി.ടി.എ റഹീമിനെ ഷാളണിയിച്ച് സ്വീകരിച്ചു. പ്രസിഡന്റ് രതീഷിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ നവോദയ അംഗങ്ങളായ രാജേന്ദ്രന്‍ നായര്‍, നിസാര്‍ അഹമ്മദ്, രവീന്ദ്രന്‍, അഹമ്മദ് മേലാറ്റൂര്‍, ഇബ്രാഹിം, ബാലകൃഷ്ണന്‍, ശ്രീകുമാര്‍, സതീഷ്, സജി വര്‍ഗീസ്, പ്രഭാകരന്‍, കോയ, ലത്തീഫ്, ജയകുമാര്‍, ജയജിത്ത്, കുമ്മിള്‍ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍