മോന്‍സ് ജോസഫിന് ഊഷ്മള സ്വീകരണം നല്‍കി
Friday, November 14, 2014 10:08 AM IST
മെല്‍ബണ്‍: പ്രവാസി കേരള കലാസന്ധ്യയില്‍ പങ്കെടുക്കാനെത്തിയ മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

മെല്‍ബണില്‍ ശനിയാഴ്ച ക്ളയിറ്റണില്‍ നടക്കുന്ന പ്രവാസി കേരള കലാമേളയുടെ ഉദ്ഘാടനവും പ്രവാസി കേരള കോണ്‍ഗ്രസും വിവിധ മലയാളി സംഘടനകളുമായി ചേര്‍ന്ന് 2015 ഒക്ടോബറില്‍ നടക്കുന്ന പ്രവാസി കേരള ഗ്ളോബല്‍ കണ്‍വന്‍ഷന്റെ ഔദ്യോഗിക കിക്ക് ഓഫും മോന്‍സ് ജോസഫ് നിര്‍വഹിക്കും.

വിമാനത്താവളത്തില്‍ സെബാസ്റ്യന്‍ ജയ്ക്കബ്, അലക്സ് കുന്നത്ത്, പ്രദീപ് വലിയപറമ്പില്‍, കിഷോര്‍ ജോസ്, റെജി പാറയ്ക്കന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.