മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ 'ഫെയിം 2014' വര്‍ണാഭമായി
Friday, November 14, 2014 10:07 AM IST
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റര്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച വ്യക്തിത്വ വികസന സെമിനാര്‍ 'ഫെയിം 2014' വര്‍ണാഭമായി.

സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പരിശീലകര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. ജോബി, പ്രീത തുടങ്ങിയവരും യൂത്ത് ആനിമേഴ്സും ക്ളാസുകള്‍ക്കും ഗെയിമുകള്‍ക്കും നേതൃത്വം നല്‍കി.

ചിത്ര രചനയും ബൈബിള്‍ ക്ളാസുകളും കളികളുമായി ഒരുദിനം വിജ്ഞാനപ്രദമായി പര്യവസാനിച്ചു. സെക്രട്ടറി നോയല്‍ ജോര്‍ജ്, ജോജി ജോസഫ്, സുനില്‍ കോച്ചരി, സ്മിതാ സാബു, സ്മിതാ ജോബി, ബന്നി ആന്റണി തുടങ്ങിയവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍