ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ളൈ ലോജിസ്റിക്സ് മലയാളി കുടുംബ സംഗമം
Friday, November 14, 2014 5:54 AM IST
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ളൈ ലോജിസ്റിക്സില്‍ ഇപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരുടേയും അവിടെ നിന്ന് വിരമിച്ചവരുമായ മലയാളികളുടെ ഒരു വാര്‍ഷിക സമ്മേളനം നവംബര്‍ 15 ശനിയാഴ്ച്ച വൈകിട്ട് ആറു മുതല്‍ രാജധാനി ഇന്ത്യന്‍ റെസ്ടോറന്റില്‍ (20612 ഹില്‍സൈഡ് അവന്യു, ക്വീന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക് 11427) വച്ച് നടക്കുന്നതാണ്. തദവസരത്തില്‍ എല്ലാവരും കുടുംബസമേതം കൃത്യസമയത്ത് തന്നെ എത്തിച്ചേരണം എന്ന് അറിയിക്കുന്നു.

വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്നവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. പഴയ സൌഹൃദം പുതുക്കുന്നതിനും പുതിയവരെ പരിചയപ്പെടാനുമുള്ള അപൂര്‍വ സന്ദര്‍ഭമായിരിക്കും ഈ ഒത്തുചേരല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി മാത്യു (516) 2361739.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍