ദാറസഹ മെഡിക്കല്‍ സെന്റര്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നംവബര്‍ 14 ന്
Friday, November 14, 2014 5:39 AM IST
ദമാം: അന്തര്‍ദേശീയ ഡയബറ്റിക് ദിനാചരണത്തോടനുബന്ധിച്ച് കിഴക്കന്‍ പ്രവിശ്യയിലെ പ്രശസ്തമായ ദാറസഹ മെഡിക്കല്‍ സെന്ററും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നവംബര്‍ 14 (വെള്ളി) വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയായിരിക്കും ക്യാമ്പ്. അല്‍ഖോബാര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ രണ്ടാം നിലയില്‍ നടത്തുന്ന ക്യാമ്പില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും സൌജന്യമായി പരിശോദന നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കും.

മുന്‍വര്‍ഷങ്ങളിലേതുപോലെ നിര്‍ധനരായ രോഗികള്‍ക്ക് വൈദ്യസഹായം എ ത്തിക്കുക എന്ന ലക്ഷ്യവും ജീവകാരുണ്യ മേഖല കൂടുതല്‍ ഊര്‍ജ്ജപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് ദാറസഹ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ക്യാമ്പിന്റെ അവസാനം തെരഞ്ഞെടുക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം എല്ലാ ഡോക്ടര്‍മാരുടെയും പരിശോധന സൌജന്യമായിരിക്കും.

ഏവരേയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവിധ സ്ഥാപനങ്ങളടങ്ങുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലെ ഹെല്‍ത്ത്കെയര്‍ വിഭാഗമാണ് ദാര്‍ അസ് സിഹാ മെഡിക്കല്‍ സെന്റര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0532212277.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം