മെല്‍ബണ്‍ സീറോ മലബാര്‍ നോര്‍ത്ത് റീജിയണിന് നവനേതൃത്വം
Thursday, November 13, 2014 10:11 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ നോര്‍ത്ത് റീജിയണിന്റെ 2014-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നിലവില്‍ വന്നു. നവംബര്‍ രണ്ടിന് (ഞായര്‍) ദിവ്യബലി മധ്യേ, ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മുമ്പാകെ പുതിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു.

പുതിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങളായ 25 പേര്‍ കത്തുന്ന ദീപങ്ങളുമായി ഇടവകജനങ്ങളുടെ മുമ്പാകെ പ്രതിജ്ഞ ഏറ്റുചൊല്ലി.

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ നോര്‍ത്ത് റീജിയണിന്റെ ട്രസ്റിമാരായി തോമസ് ചുമ്മാര്‍, ജെയ്സ്റോ ജോസഫ് എന്നിവരെയും സെക്രട്ടറിയായി ബെന്നി സെബാസ്റ്യനെയും ജോ.സെക്രട്ടറിയായി ജസ്റിന്‍ പള്ളിയാനെയും അക്കൌണ്ടന്റായി തോമസ് സെബാസ്റ്യനെയും രൂപത പാസ്ററല്‍ കൌണ്‍സില്‍ പ്രതിനിധിയായി തോമസ് ചുമ്മാറിനെയും പാരിഷ് കൌണ്‍സിലിന്റെ പ്രഥമയോഗം തെരഞ്ഞെടുത്തു. ഇടവകയിലെ പത്തു വാര്‍ഡുകളില്‍ നിന്നുള്ള പ്രതിനിധികളും കത്തീഡ്രല്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ സാന്റി ഫിലിപ്പ്, ജോ.കണ്‍വീനര്‍ ഷിജി തോമസ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അസീസ് മാത്യു, യുവജന പ്രതിനിധി ബോബി പ്രനൂണ്‍, റിന്യുവല്‍ ടീം പ്രതിനിധി സെബാസ്റ്യന്‍ തട്ടില്‍, മുന്‍ ട്രസ്റിമാരായ ജോയി മാത്യു, പോള്‍ സെബാസ്റ്യന്‍ എന്നിവരും ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അധ്യക്ഷനായുള്ള പുതിയ പാരിഷ് കൌണ്‍സിലില്‍ അംഗങ്ങളാണ്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദൈവാലയ നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന അവസരത്തില്‍ നിലവില്‍ വന്ന പുതിയ പാരിഷ് കൌണ്‍സിലിന് വളരെ നിര്‍ണായകമായ ദൌത്യങ്ങളാണ് നിര്‍വഹിക്കാനുള്ളത് എന്നത് ശ്രദ്ധേയമാണ്.