മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ ഡിന്നര്‍ നൈറ്റ് നവംബര്‍ 14ന്
Thursday, November 13, 2014 10:09 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍നിന്നും ഓസ്ട്രേലിയയില്‍ എത്തുന്ന വിവിധ സംഘാടനാ പ്രതിനിധികള്‍ക്കും സാമൂഹിക, സാംസ്കാരിക, വ്യവസായ പ്രതിനിധികളായ മുപ്പതോളം മലയാളികള്‍ക്കും ഓസ്ട്രേലിയയുടെ ചരിത്രം കാന്‍വാസില്‍ വരച്ച് ചരിത്രമാക്കിയ പ്രശസ്ത കലാകാരന്‍ സേതുവിനും വരുന്ന കൌണ്‍സില്‍ ഇലക് ഷനില്‍ മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ഥി ജോര്‍ജ് വര്‍ഗീസിനും നംവബര്‍ 14ന് (വെള്ളി) വൈകുന്നേരം ഏഴിന് സ്വീകരണം നല്‍കുന്നു.

ഓക്കില ടൌണ്‍ ഹാളിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മെല്‍ബണിലെ വിവിധ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍