മിസിസാഗയില്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് ആഘോഷം നവംബര്‍ 15ന്
Thursday, November 13, 2014 10:07 AM IST
ടൊറന്റോ: മിസിസാഗയില്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് ആഘോഷം നവംബര്‍ 15ന് (ശനി) വെസ്റ് മിസിസാഗയിലെ 50 ബ്രിസ്റോള്‍ റോഡിലുള്ള (ഘ5ഠ 3ഗ3) സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. വൈകുന്നേരം 5.30 മുതല്‍ ഫെലോഷിപ്പിന്റെ 15 അംഗത്വ സഭകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ ഓരോ സഭയ്ക്കും അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും.

ടൊറോന്റോ സിഎസ്ഐ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ജേക്കബ് ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ സഭകളെ പ്രതിനിധീകരിച്ച് റവ. ഡോ. പി.കെ മാത്യൂസ്, റവ റമ്പാന്‍ ലാസറസ് കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. ജോസ് കല്ലുവേലില്‍, റവ. ഡോ. തോമസ് ജോര്‍ജ്, റവ. ജോസ് തോമസ് കോര്‍ എപ്പിസ്കോപ്പ, റവ. ജയിന്‍ തോമസ്, റവ. എബി മാത്യു, റവ. മാത്യു ബേബി, റവ. ഷിജു സാമുവല്‍, റവ. ജോണ്‍ കുര്യാക്കോസ്, റവ. ജോണ്‍ തോമസ് ഹോഹന്നാന്‍, റവ. പി.വി. പൌലോസ്, റവ. ഡാനിയേല്‍ തോമസ്, റവ. ജോര്‍ജ് ജേക്കബ്, റവ. മാക്സിന്‍ ജോണ്‍ എന്നിവരും നിരവധി സഭാവിശ്വാസികളും പങ്കെടുക്കും.

ഫെലോഷിപ്പിന്റെ വെബ് മാസ്റര്‍ കിരണ്‍ ജോയിയുടെ നേതൃത്വത്തില്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന ഫെലോഷിപ്പിന്റെ പുതിയ വെബ്സൈറ്റ് പരിപാടികള്‍ക്കിടയില്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഫെലോഷിപ്പിന്റെ ഭാരവാഹികളായ സാക് സന്തോഷ് കോശി, ജോസഫ് പുന്നശേരി, മാത്യു കുതിരവട്ടം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഉപസമിതി അംഗങ്ങളായ സൈമണ്‍ പ്ളാന്തോട്ടം, ബിനോയ് വര്‍ഗീസ്, സുജിത്ത് ഏബ്രഹാം എന്നിവര്‍ മേല്‍നോട്ടം വഹിക്കും.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു