ഒഐസിസി ഓസ്ട്രേലിയ നെഹ്റു ജയന്തി ആഘോഷം നവംബര്‍ 16ന്
Thursday, November 13, 2014 8:09 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം ആഘോഷിക്കുന്നു. നവംബര്‍ 16 ന് (ഞായര്‍) മെല്‍ബണിലെ 13, ക്ിലലില ടൃലല, ഇഹമൃശിറമ യില്‍ നെഹ്റു ജയന്തി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി ഗവണ്‍മെന്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പ്രസക്തി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തരംതാഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ലോകമെമ്പാടുമുള്ള ദേശസ്നേഹികള്‍ പ്രതികരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഒഐസിസി ഓസ്ട്രേലിയ നെഹ്റു ജയന്തി ആഘോഷിക്കുന്നെതെന്ന് ഒഐസിസി അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജു പറഞ്ഞു.