ഷിക്കാഗോ സെന്റ് മേരിസില്‍ വി. യൂദാ സ്ളീഹായുടെ തിരുനാള്‍ ആചരിച്ചു
Thursday, November 13, 2014 6:05 AM IST
ഷിക്കാഗോ: സെന്റ് മേരിസ് ക്നാനായ കാത്തലിക് ഇടവകയില്‍ വി. യൂദാസ്ളീഹായുടെ തിരുനാള്‍ ആചരിച്ചു. ഒന്‍പതു ദിവസം നടന്ന നോവേനയുടെ അവസാന ദിനം ആഘോഷകരമായ തിരുനാള്‍ കുര്‍ബാനയും വചന സന്ദേശവും നൊവേനയും ഭക്തി സാന്ദ്രമാക്കി. വികാരി മോണ്‍ തോമസ് മുളവനാല്‍ മുഖ്യ കര്‍മ്മികനായിരുന്നു. അസി. വികാരി ഫാ സുനി പടിഞ്ഞാറേക്കര വചന സന്ദേശം നടത്തി.

പത്ത് ദിവസം നീണ്ടു നിന്ന നോവേനയുടെ സമാപന ദിവസം ആയിരത്തിലധികം വിശ്വാസികള്‍ വിശുധന്റെ അനുഗ്രഹം തേടി എത്തി. തിരുനാള്‍ ദിവസം 34 പ്രസുദേന്തിമാര്‍ തിരുനാള്‍ ഏറ്റെടുത്തു കഴിക്കാന്‍ കടന്നു വന്നത് ശ്രേധേയമായി. നോവേനയെ തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. സി സേവിയര്‍, ജിനോ കക്കാട്ടില്‍, ടോമി ഇടത്തില്‍, തോമസ് ഐക്കരപറമ്പില്‍, ബിജു കണ്ണച്ചംപറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍,ജോണികുട്ടി പിള്ളവീട്ടില്‍, എന്നിവര്‍ ക്രമീകരനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി