പാസ്റര്‍ എം.സി ജേക്കബ് നിര്യാതനായി
Thursday, November 13, 2014 6:03 AM IST
ന്യൂയോര്‍ക്ക്: മാവേലിക്കര, മാവേലി തറയില്‍ പാസ്റര്‍ എം.സി. ജേക്കബ് (89) നവംബര്‍ പത്താംതീയതി തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. അനേക വര്‍ഷങ്ങള്‍ പുനലൂരിലുള്ള ബഥേല്‍ ബൈബിള്‍ കോളജില്‍ അധ്യാപകനായും രജിസ്ട്രാറായും സേവനം അനുഷ്ഠിച്ചതു കൂടാതെ മലയാളം ഡിസ്ട്രിക്ട് സെക്രട്ടറിയായും, അസിസ്റന്റ് സൂപ്രണ്ടായും പ്രവര്‍ത്തിച്ചുട്ടുണ്ട്.

ഭാര്യ: ലില്ലിക്കുട്ടി കടമ്പനാട് കുരമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോളി, ചാണ്ടപ്പിള്ള, മാത്യു, ജോയി, ആശ.

പൊതുദര്‍ശനം ന്യൂയോര്‍ക്കിലുള്ള ഹണ്ടിംഗ്ടണ്‍ എ.ജി ചര്‍ച്ചില്‍ നവംബര്‍ 14-വെള്ളിയഴ്ച വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെയും സംസ്കാര ശുശ്രൂഷ ന്യൂയോര്‍ക്കിലുള്ള ഹണ്ടിംഗ്ടണ്‍ എ.ജി ചര്‍ച്ചില്‍ നവംബര്‍ 15-ന് രാവിലെ ഒമ്പിനും, തുടര്‍ന്ന് ഫാമിംഗ് ഡെയിലിലുളള പൈന്‍ലോണ്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാണ്ടപ്പിള്ള (516 313 5186). ലൈവ് സ്ട്രീം: ംംം.ൌൃലമാ.്/രവമിിലഹ/ുമീൃാരഷമരീയ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം