ഷേയ്ഖ് സൈഫ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി സുക്ഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി
Wednesday, November 12, 2014 10:00 AM IST
അബുദാബി: ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുമുള്ള ഷേയ്ഖ് സൈഫ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുക്ഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി.

നവംബര്‍ 11ന് (ചൊവ്വ) അബുദാബി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന മീറ്റിംഗില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ തീരുമാനമായി. കൂടിക്കാഴ്ചയില്‍ ദേശീയ, അന്തര്‍ദേശീയ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായി.

ചര്‍ച്ചകളില്‍ അബുദാബിയെ പ്രതിനിധികീരിച്ച് മേജര്‍ ജനറല്‍ നാസര്‍ ലഹര്‍ബാനി അല്‍ ന്യൂയിമി, ബ്രിഗേഡിയര്‍ അല്‍ ഖല്‍ഫാന്‍ അല്‍ ദഹേരി എന്നിവരും ഇന്ത്യന്‍ സംഘത്തെ പ്രതിനിധികീരിച്ച് മൃദുല്‍ കുമാര്‍, അംബാസഡര്‍ ടി.പി സീതാറാം, നീതു ഭൂഷന്‍, നര്‍മ്മദ എസ് കുമാര്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള