ഹരിനഗര്‍ സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ പ്രഖ്യാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ക്ക് കൊടിയേറ്റി
Wednesday, November 12, 2014 7:21 AM IST
ന്യൂഡല്‍ഹി: ഹരിനഗര്‍ സീറോ മലബാര്‍ ഇടവകയില്‍ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തില്‍ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണി കുളങ്ങര കൊടിയേറ്റി.

നവംബര്‍ 23 നാണ് (ഞായര്‍) ആണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും വാഴ്ത്തപ്പെട്ട ഏവുപ്രാസിയാമ്മയേയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചടങ്ങ് വത്തിക്കാനില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചാവറയച്ചന്റെ നാമത്തിലുള്ള ഹരിനഗര്‍ സീറോ മലബാര്‍ പള്ളിയിലും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്