ജലീല്‍ വെളിമുക്ക് നാട്ടിലേക്ക് മടങ്ങുന്നു
Wednesday, November 12, 2014 7:16 AM IST
മക്ക: മക്കയിലെ മത,സാമൂഹിക,സംസാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മക്ക ഐസിഎഫ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ ജലീല്‍ വെളിമുക്ക് ഒന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക് മടങ്ങുന്നു.

സൌദി നാഷണല്‍ തലത്തില്‍ റിസാല സ്റഡി സര്‍ക്കിള്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ച ഇദേഹം നാഷണല്‍ കമ്മിറ്റി അംഗമായിരുന്നു. ആര്‍എസ്സി ഹജ്ജ് വോളന്റിയര്‍ കോഓര്‍ഡിനേട്ടര്‍ ആയി പ്രവര്‍ത്തിച്ചുട്ടുള്ള ഇദേഹം ഐസിഎഫ് നാഷണല്‍ സെക്രട്ടറി, ഐസിഎഫ് മക്ക ഘടകം ജനറല്‍ സെക്രട്ടറി എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മലപ്പുറം മുന്നിയൂര്‍ വെളിമുക്ക് സ്വദേശിയായ ജലീല്‍ പ്രമുഖ അധ്യാപകനായ കോയ മാസ്ററുടെ മൂത്ത മകനും എസ്എസ്എഫ് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി സാദിഖ് മാസ്ററുടെ സഹോദരനും കൂടിയാണ്. മക്ക ഘടകം ഐസിഎഫ്, ആര്‍എസ്സി യാത്രയയപ്പ് നല്‍കി. ബഷീര്‍ മുസ്ലിയാര്‍ അടിവാരം അധ്യക്ഷത വഹിച്ചു. ഹനീഫ അമാനി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കുരുകതാണി. അഷ്റഫ് ചേറൂര്‍, സല്‍മാന്‍ വെങ്ങളം, മീരാന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍