അല്‍മാസ് കുവൈറ്റ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു
Wednesday, November 12, 2014 7:15 AM IST
കുവൈറ്റ്: ഉഴവൂര്‍ സെന്റ് സ്റീഫന്‍ കോളജിന്റെ കുവൈറ്റിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ അല്‍മാസ് കുവൈറ്റിന്റെ രണ്ടാം വാര്‍ഷിക ആഘോഷം റിഗായിലെ അല്‍ ജവഗറാത്ത് അറബിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

അല്‍മാസ് കുവൈറ്റ് ചെയര്‍മാന്‍ ജോസ് മൂക്കന്‍ചാത്തിയിലിന്റെ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം അല്‍ അസ്ലി ബാങ്ക് സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ രാജന്‍ റാവിആര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ജോബി സ്വാഗതം ആശംസിച്ചു. സിബി ചവറാട്ട്, ചെസില്‍ രാമപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സി ജോസ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. അല്‍മാസ് കുവൈറ്റ് ജനറല്‍ സെക്രട്ടറി ഫിലിപ്പ് കെ. സൈമണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അരുണ്‍കുമാര്‍ വാര്‍ഷിക ധനകാര്യ റിപ്പോര്‍ട്ടും റോബിന്‍ ജോണ്‍ പുതുക്കിയ ബൈലോയും അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ലൂക്കോസ് നന്ദി പറഞ്ഞു.

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ അല്‍മാസ് അംഗങ്ങളുടെ ഡയറക്ടറി ചീഫ് എഡിറ്റര്‍ വിനോദ് മൂലവള്ളിയില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് 2014-15 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികളായി റോബി ജോണ്‍ (ചെയര്‍മാന്‍), അരുണ്‍ കുമാര്‍ (ജനറല്‍ സെക്രട്ടറി), റെനി ഏബ്രഹാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ക്നാനായ ബീറ്റ്സ് ഓഫ് കുവൈറ്റിന്റെ ശിങ്കാരിമേളം എന്നിവ അരങ്ങേറി. പ്രശസ്ത ചലച്ചിത്ര, ടിവി താരങ്ങളായ രമേഷ് പിഷാരടി, സാജന്‍ പള്ളിരുത്തി തുടങ്ങിയവര്‍ അവതരിപ്പിച്ച സ്റേജ് ഷോയും ശ്രുതിലയ ഓര്‍ക്സ്ട്രയുടെ ഗാനമേളയും നടന്നു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്