യുഎകെകെയും കെഇഎയും സംയുക്തമായി മുഖാമുഖം സംഘടിപ്പിച്ചു
Wednesday, November 12, 2014 7:11 AM IST
കുവൈറ്റ്: ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തിയ മംഗലാപുരം എംഎല്‍എ ജെ.ആര്‍ ലോബോയുമായി കര്‍ണാടകയിലെ പ്രാവാസി സംഘടനകളുടെ കൂട്ടായ്മയായ യുഎകെകെയും കെഇഎയും സംയുക്തമായി മുഖാമുഖം സംഘടിപ്പിച്ചു.

സാല്‍മിയ സിംസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മേഖലയില്‍ അനുഭവപ്പെടുന്ന വിമാന യാത്രാ ക്ളേശങ്ങള്‍ നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ക്കുശേഷം അനുവദിച്ച മംഗലാപുരം കുവൈറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസ് യാതൊരു കാരണവും കൂടാതെ നിര്‍ത്തിവച്ച ദുരുനഭവം എംഎല്‍എ ക്കു മുമ്പില്‍ വിശദീകരിച്ച പ്രദേശവാസികള്‍ സര്‍വീസ് പുനഃസ്ഥാപിക്കുന്നതില്‍ പരിശ്രമിച്ച എംഎല്‍എ ക്ക് നന്ദി അറിയിക്കുകയും ചെയ്തു. വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട വിവിധ പരാതികള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍