സൌദിയില്‍ 10 ലക്ഷം അനധികൃത മൊബൈല്‍ കണക്ഷനുകള്‍; വിരലടയാളം നല്‍കി കണക്ഷന്‍ നല്‍കണമെന്ന് ആവശ്യം
Wednesday, November 12, 2014 7:11 AM IST
ദമാം: സൌദിയില്‍ നിന്നും നാടുവിട്ടവരുടെ പേരിലും അജ്ഞാതരുടെ പേരിലുമായാണ് ഇത്രയും കണക്ഷനുകള്‍ സൌദിയിലെ കരിച്ചന്തകളില്‍ വില്‍പ്പന നടത്തുന്നതെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് കമ്യുണിക്കേഷന്‍ സമിതി തലവന്‍ ഇബ്രാഹി അല്‍ഷേയ്ഖ് പറഞ്ഞു.

50 റിയാലിന്റയും 100 റിയാലിന്റേയും കണക്ഷനുകളാണ് മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ 10 ലക്ഷം റിയാലിനെക്കാള്‍ കുടുതല്‍ തുകക്കാണ് സൌദിയിലെ മാര്‍ക്കറ്റുകളില്‍ അനധികൃത കണക്ഷനുകള്‍ വില്‍പ്പന നടത്തുന്നത്.

കരിംചന്തയില്‍ വില്‍പ്പന നടത്തുന്ന മൊബൈല്‍ കണക്ഷനുകളില്‍ കൂടുതലും വാങ്ങിക്കുന്നത് നിയമലംഘകരാണ്. പ്രീപൈഡ് കണക്ഷനുകളാണ് വില്‍പ്പന നടത്തുന്നതെന്നും ഇവയില്‍ പല കണക്ഷനുകളും നാടുവിട്ടവരുടെ പേരിലാണുള്ളതെന്നും അല്‍ഷേയ്ഖ് സൂചിപ്പിച്ചു.

സ്വദേശികള്‍ക്ക് ബതാക്ക കോപ്പിയും വിദേശികള്‍ക്കു ഇഖാമ കോപ്പി നല്‍കിയും മൊബൈല്‍ കണക്ഷനുകള്‍ നല്‍കുന്ന നിലവിലെ രീതി അവസാനിപ്പിച്ചു വിരലടയാളം നല്‍കി കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കണമെന്നും ഇബ്രാഹി അല്‍ഷേയ്ഖ് ആവശ്യപ്പെട്ടു.

അനധികൃത കണക്ഷനുകളില്‍ 60 ശതമാനവും മെയിന്റനസ് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളീകളുടെ പേരിലാണന്നും ഇബ്രാഹി അല്‍ഷേയ്ഖ് പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുരിച്ചിമുട്ടം