ഗ്ളോബല്‍ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റി ബ്രോഷര്‍ പ്രകാശനം ചെയ്തു
Wednesday, November 12, 2014 7:10 AM IST
റിയാദ്: ഗള്‍ഫ് മേഖലയിലെ ശക്തമായ പുതിയ തൊഴില്‍ നിയമങ്ങള്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി ആസ്ഥാനമായി രൂപം കൊണ്ട ഗ്ളോബല്‍ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ബ്രോഷര്‍ റിയാദില്‍ പ്രകാശനം ചെയ്തു.

പ്രവാസി സഹകരണ ബാങ്കടക്കം നിരവധി പദ്ധതികള്‍ പ്രവാസികള്‍ക്കായി ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗ്ളോബല്‍ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഗള്‍ഫ് മേഖലാ കോ ഓര്‍ഡിനേറ്റര്‍ മൂസക്കുട്ടി നെല്ലിക്കാപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷഫീഖ് കിനാലൂര്‍ അസീസ് കോഴിക്കോടിന് ബ്രോഷര്‍ നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

ഹര്‍ഷദ് എം.ടി സ്വാഗതവും അഷ്റഫ് മേച്ചേരി നന്ദിയും പറഞ്ഞു. ചടങ്ങില്‍ പി.സി മുഹമ്മദ്, ജബാര്‍, ഫൈസല്‍ കക്കാട്, ഹാറൂണ്‍, യൂസഫ്, മുഹമ്മദ് പി.കെ, നജീബ്, അബ്ദുള്‍ നാസര്‍, അസ്ലം, അബാസ്, അസൈന്‍, റസാഖ്, ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍