ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം ഐഐഎസ്ആര്‍ ജേതാക്കള്‍
Tuesday, November 11, 2014 10:08 AM IST
റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ച ഇരുപത്തിനാലാമത് ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരത്തില്‍ ഐഐഎസ്ആര്‍ ടീം മികച്ച വിജയം കൊയ്ത് ജേതാക്കളായി.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിയായ മുഹമ്മദ് അമീന്‍ അരിമ്പ്ര, പതിനൊന്നാം ക്ളാസില്‍ പഠിക്കുന്ന ഷഹബാസ് ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് വിജയകിരീടം ചൂടിയത്.

മൂന്ന് വ്യത്യസ്ത സോണുകളായി നടന്ന മത്സരത്തില്‍ വിജയിച്ചെത്തിയ 12 ടീമുകള്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തു. രണ്ടാം സ്ഥാനം ഐഐഎസ് ദമാം ടീം മൂന്നാം സ്ഥാനം ഐഐഎസ് ജുബൈലും കരസ്ഥമാക്കി. റിയാദ് ഇന്ത്യന്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ് മൈമൂന അബാസ്, അധ്യാപികമാരായ ആഷാ ജോസ്, ആമിന സത്താര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍