സജികുമാറിന് നവയുഗം ചികിത്സാ സഹായം നല്‍കി
Tuesday, November 11, 2014 9:00 AM IST
ദമാം: സൌദി അറേബ്യയില്‍ ചെയ്യാത്ത കുറ്റത്തിനു മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നവയുഗം സാംസ്കാരിക വേദിയുടെ സഹായത്താല്‍ ജയില്‍ മോചിതനായി നാട്ടിലെത്തിയ തിരുവനന്തപുരം കഴക്കൂട്ടം മമത നഗറില്‍ മണക്കാട്ട് വിളാകം സജികുമാര്‍ (50) തന്റെ ആകെയുള്ള മൂന്നു സെന്റ് വസ്തുവും അതില്‍ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഒരു ചെറിയ വീടും ജപ്തി ഭീഷണിയിലാണ്. മകളുടെ വിദ്യാഭ്യാസത്തിനായി ലോണ്‍ എടുത്തതാണ്. മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായെങ്കിലും ജോലി ആയിട്ടില്ല. സജികുമാറും അസുഖ ബാധിതനായി ചികിത്സയിലാണ്. ചികിത്സയ്ക്ക് പണം കണ്െടത്താന്‍ ബുദ്ധിമുട്ടിയിരുന്ന സജികുമാറിന്റെ ഭാര്യ ആര്‍. വിജയകുമാരിക്ക് നവയുഗം സാംസ്കാരിക വേദി ദമാം ഖൊദരിയ ഈസ്റ് യൂണിറ്റിന്റെ ചികിത്സ സഹായം

സിപിഐ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി നിര്‍മലന്‍ നല്‍കി. നവയുഗം വൈസ് പ്രസിഡന്റ് സഫിയ അജിത്, കേരള പ്രവാസി ഫെഡറേഷന്‍ തിരുവനാന്തപുരം ജില്ലാ സെക്രട്ടറി പി.സി.വിനോദ്, കൊല്ലം ജില്ലാ സെക്രട്ടറി സുലൈമാന്‍ നിലമേല്‍, സിപിഐ പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, സുരേഷ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം