ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ ഹരിതവത്കരണത്തിനു തുടക്കമായി
Tuesday, November 11, 2014 9:00 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനത്തിന്റെ ഹരിതവ്തകരണം പദ്ധതിക്ക് ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ ഹരിതാഭമായ തുടക്കം. ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ ദേവാലയവളപ്പില്‍ മരം നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. ഹരിതം മനോഹരം എന്ന സന്ദേശം ജനമനസുകളില്‍ എത്തിക്കുവാനും പ്രകൃതിയുടെയും പരിസ്ഥിതിയുടേയും സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് സഭാ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമായി ഭദ്രാസനം ഒരുക്കിയിരിക്കുന്ന പദ്ധതിക്ക് ശൈത്യം ആരംഭം കുറിച്ചിരിക്കുന്ന ഷിക്കാഗോയില്‍ ഇടവക ജനങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്തു.

ഷിക്കാഗോ മാര്‍ത്തോമ ഇടവക വികാരി റവ. ദാനിയേല്‍ തോമസ്, അസി വികാരി റവ. സോനു വര്‍ഗീസ്, യുവജനസഖ്യം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഷാജി തോമസ്, മിഡ് വെസ്റ് റീജിയണ്‍ യൂത്ത് ചാപ്ളെയിന്‍ റവ. ജോര്‍ജ് ചെറിയാന്‍, ഇടവക സെക്രട്ടറി മോനിഷ് ജോണ്‍, അസംബ്ളി അംഗങ്ങളായ മാത്യൂസ് ഏബ്രഹാം (റോയ്), ഷാനി ഏബ്രഹാം, മിഡ് വെസ്റ് റീജിയണ്‍ യുവജന സഖ്യം വൈസ് പ്രസിഡന്റ് ലിബോയ് തോപ്പില്‍, സെക്രട്ടറി ബെന്നി പരിമണം, ഐപ്പ് ജോര്‍ജ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബെന്നി പരിമണം