എബിസി കാര്‍ഗോ-കെ.എം.സി.സി ഫുട്ബോള്‍ വെള്ളിയാഴ്ച തുടങ്ങും
Tuesday, November 11, 2014 5:37 AM IST
റിയാദ്: എ.ബി.സി കാര്‍ഗോ കപ്പിനു വേണ്ടി അഞ്ചാമത് കെ.എം.സി.സി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് വെള്ളിയാഴ്ച റിയാദിലെ നസ്റിയ അല്‍ ആസിമ സ്റേഡിയത്തില്‍ വൈകീട്ട് 5ന് ആരംഭിക്കും. എട്ടു ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് നോക്കൌട്ട് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. റിയാദിലെ രാഷ്ട്രീയ സാമൂഹ്യ കായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വെസ്റേണ്‍ യൂണിയന്‍ റോയല്‍ റിയാദ് സോക്കറും സംഗമം സോക്കറും തമ്മില്‍ ഏറ്റുമുട്ടും. അന്നുതന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് ഇന്ത്യയും യുണൈറ്റഡ് ഫ്രണ്ട്സ് ചാലിയാറും തമ്മില്‍ ഏറ്റുമുട്ടും. സിറ്റി ഫ്ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റാണ് സഹപ്രായോജകര്‍. മെഗാ പ്രൈസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ക്ളിക്കോണ്‍ ഇലക്ട്രോണിക്സും സഹ പോളിക്ളിനികും അറ്റ്ലസ് ജ്വല്ലറിയും ചേര്‍ന്നാണ്. ടൂര്‍ണമെന്റിന്റെ മുഴുവന്‍ മാന്‍ ഓഫ് ദി മാച്ച് സമ്മാനങ്ങളും മത്സരം വീക്ഷിക്കാനെത്തുന്ന കാണികള്‍ക്കുള്ള സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജി മാര്‍ട്ട് ആണ്. ഒരു മാസത്തിലേറെകാലം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് പ്രവാസലോകത്തെ കായികപ്രേമികള്‍ക്ക് വരും നാളുകളില്‍ മികച്ച ഫുട്ബോള്‍ വിരുന്നായിരിക്കും സമ്മാനിക്കുക എന്ന് റിംഫ് പ്രസ് റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി അംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസലോകത്തെ ഏറ്റവുംവലിയ പ്രൈസ്മണി പ്രഖ്യാപിച്ചിട്ടുള്ള പ്രസ്തുത ടൂര്‍ണമെന്റിന് 501 അംഗ സംഘാടകസമിതിക്ക് രൂപംനല്‍കി. അഷ്റഫ് വേങ്ങാട്ട്, വി.കെ മുഹമ്മദ്, അബ്ദുറഹ്മാന്‍ പൊന്മള, റഫീഖ് പാറക്കല്‍, കെ.കെ കോയാമു ഹാജി, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, എസ്.വി അര്‍ശുല്‍ അഹ്മദ് എന്നിവര്‍ രക്ഷാധികാരികളും കുന്നുമ്മല്‍ കോയ (ചെയര്‍മാന്‍), എം. മൊയ്തീന്‍കോയ (ജന. കണ്‍വീനര്‍), ജലീല്‍ തിരൂര്‍ (ട്രഷറര്‍), മുജീബ് ഉപ്പട (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), യു.പി മുസ്തഫ, സി.പി മുസ്തഫ, അബ്ദുസലാം തൃക്കരിപ്പൂര്‍, അബ്ദുസമദ് കൊടിഞ്ഞി, അബ്ദുല്‍ ഹമീദ് മണ്ണാര്‍ക്കാട്, ബശീര്‍ ചേറ്റുവ, നാസര്‍ മാങ്കാവ്, പി.സി അലി (വൈ. ചെയര്‍മാന്‍), ഫിറോസ് മണ്ണയം, നൂറുദ്ദീന്‍ കൊട്ടിയം, ഷാജി പരീത് എറണാകുളം, അഷ്റഫ് മൌലവി, ശംസു പെരുമ്പട്ട, ഹാശിം നീര്‍വേലി, സമദ് മലപ്പുറം, അശ്റഫ് പാലക്കാട്, ഹനീഫ വേങ്ങര, അബ്ദുസലാം മഞ്ചേരി, റഫീഖ് മഞ്ചേരി, റാശിദ് കൊയിലാണ്ടി, ശിഹാബ് പള്ളിക്കര, ഫൈസല്‍ മലപ്പുറം, അബ്ദുല്‍ഹമീദ് നാദാപുരം, ശംസു പൊന്നാനി, റഹ്മത്ത് അരീക്കോട്, യു.പി ഇര്‍ശാദ്, അശ്റഫ് രാമനാട്ടുകര, ശരീഫ് പാലത്ത്, എം.സി പെരുമ്പട്ട, സൈഫു കണ്ണൂര്‍, അസീസ് വെങ്കിട്ട, മുസ്തഫ തഖസുസി, എ.സി ശാഫി പുറത്തൂര്‍ (ജോ. കണ്‍.) എന്നിവര്‍ ഭാരവാഹികളുമാണ്.

വിവിധ സമിതി ഭാരവാഹികളായി ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശരീഫ് കൈപ്പുറം, കെ.പി മുഹമ്മദ് കളപ്പാറ (കൂപ്പണ്‍), നാസര്‍ വിളത്തൂര്‍ (വളണ്ടിയര്‍ വിങ്), മുഹമ്മദ് മണ്ണേരി (പബ്ളിസിറ്റി), അബ്ദുല്‍ഖാദര്‍ വെണ്മനാട് (ഗ്രൌണ്ട് ആന്‍ഡ് റിഫ്രഷ്മെന്റ്), ഷാജി ആലപ്പുഴ, അബൂബക്കര്‍ പയ്യാനക്കല്‍ (ടെക്നിക്കല്‍), മുസ്തഫ ചീക്കോട്, റസാഖ് വളക്കൈ, റശീദ് മണ്ണാര്‍ക്കാട്, അക്ബര്‍ വേങ്ങാട്ട് (റിസപ്ഷന്‍), കബീര്‍ വൈലത്തൂര്‍, അശ്റഫ് ഓമാനൂര്‍, മുഹമ്മദ് പുത്തലത്ത് (ഫുഡ് കമ്മിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു.

കായിക രംഗത്ത് റിയാദിലെ ഫുട്ബോളിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് പി.സി അലിയെയും ശരീഫ് കാളികാവിനെയും ആദരിക്കാന്‍ തീരുമാനിച്ചു. റിയാദിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും മത്സരം വീക്ഷിക്കുന്നതിനായി സൌജന്യ വാഹനസൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനസൌകര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 0502138527 (മുഹമ്മദ് മണ്ണേരി), 0533239323 (ശംസു പൊന്നാനി), 0553582574 (നൂറുദ്ദീന്‍ കൊട്ടിയം) എന്നിവരുമായി ബന്ധപ്പെടണം. എല്ലാ വെള്ളിയാഴ്ചയും ബത്ഹയില്‍നിന്നുള്ള വാഹനങ്ങള്‍ ശിഫ അല്‍ ജസീറ പോളിക്ളിനിക് പരിസരത്തുനിന്ന് പുറപ്പെടും. വാര്‍ത്താസമ്മേളനത്തില്‍ സലിം അബ്ദുല്‍ ഖാദര്‍, ഷാഹിര്‍ കാപ്പാട്, ഫൈസല്‍ ബിന്‍ അഹമ്മദ്, മുജീബ് ഉപ്പട, യു.പി മുസ്തഫ, ജലീല്‍ തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍